ന്യൂഡൽഹി: സെപ്റ്റംബർ മുതൽ കമ്പനിയിലെ 80 ശതമാനം ജീവനക്കാർക്കും ശമ്പള വർധനവ് ഏർപ്പെടുത്തുമെന്ന് പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ അറിയിച്ചു. 2021 ലെ രണ്ടാമത്തെ ശമ്പള വർധനവാണ് കമ്പനി പ്രഖ്യാപിക്കുന്നത്.
അസിസ്റ്റന്‍റ് മാനേജർ മുതൽ തഴെ വരെയുള്ള ബാൻഡ് ബി3 ജീവനക്കാർക്കുമാണ് ശമ്പള വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരിയിലും കമ്പനി ബി3 ബാൻഡിലെ ജീവനക്കാർക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ പ്രഖ്യാപിച്ചതുപോലെ, ബാൻഡ് സി 1 ന് മുകളിലുള്ള -മാനേജർമാർക്കും അതിന് മുകളിലുള്ള എല്ലാ ജീവനക്കാർക്കും ജൂൺ 1 മുതൽ ശമ്പള വർധനവ് ലഭിക്കുമെന്നും കമ്പനി വിശദീകരിച്ചു.
രാജ്യത്തെ അഞ്ച് പ്രമുഖ ഐ.ടി കമ്പനികൾ 96,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ ഒരുങ്ങുന്നുവെന്ന് കമ്പനികളുടെ സംഘടനയായ നാസ്കോം കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. സ്വന്തം കമ്പനിയിലെ ജീവനക്കാരെ പിടിച്ച് നിർത്താനും പുറത്തു നിന്നുള്ള ജീവനക്കാരെ ആകർഷിക്കാനും ഐ.ടി മേഖലയിലെ കമ്പനികൾ കടുത്ത മത്സരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.