എ.ടി.എം പിൻവലിക്കൽ പരിധി 10,000 രൂപയാക്കി

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 4500 രൂപയില്‍നിന്ന് 10,000 രൂപയാക്കി റിസര്‍വ് ബാങ്ക് ഉയര്‍ത്തി നിശ്ചയിച്ചു. എന്നാല്‍, ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയായി തുടരും. കറന്‍റ് അക്കൗണ്ടില്‍നിന്ന് ഇനി പ്രതിവാരം 50,000നു പകരം ലക്ഷം രൂപ പിന്‍വലിക്കാം.
പുതിയ ഇളവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. മറ്റ് നിയന്ത്രണ വ്യവസ്ഥകളെല്ലാം അതേപടി തുടരും. അതേസമയം, എ.ടി.എമ്മുകളില്‍നിന്ന് മാസം മൂന്നു പ്രാവശ്യത്തില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 10,000 ആക്കി ഉയര്‍ത്തിയെങ്കിലും, എ.ടി.എമ്മുകള്‍ മിക്കതും പണമില്ലാതെ അടച്ചിട്ടിരിക്കുന്ന സ്ഥിതി തുടരുകയാണ്. പണഞെരുക്കം കുറക്കാന്‍ പാകത്തില്‍ റിസര്‍വ് ബാങ്ക് വിനിമയത്തിന് വേണ്ടത്ര നോട്ട് ഇനിയും എത്തിച്ചു തുടങ്ങിയിട്ടില്ല. കറന്‍റ് അക്കൗണ്ടില്‍നിന്ന് കൂടുതല്‍ പണം പിന്‍വലിക്കാന്‍ അവസരം നല്‍കിയത് ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസമാണ്.

Tags:    
News Summary - withdrawal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.