ലഖ്നോ: ബി.ജെ.പി നേതാവ് ബലാത്സംഗത്തിനിരയാക്കിയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചെത്തിയ ദലിത് യുവതി വാർത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ലഖ്നോ സ്വദേശിയും അഭിഭാഷകയുമായ യുവതി പറഞ്ഞു.
ഉത്തർപ്രദേശിലെ ബി.െജ.പി നേതാവായ സതീഷ് ശർമ്മ മൂന്നു വർഷത്തോളം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ബലാത്സംഗം ചെയ്യുകയും തെൻറ അശ്ലീലചിത്രങ്ങൾ പകർത്തിയ ശേഷം അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായും യുവതി പറഞ്ഞു. പീഡനത്തെ ചെറുത്തതിന് തെൻറ മുടി വെട്ടിക്കളഞ്ഞുവെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
നേതാവിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാൻ അധികൃതർ തയറായില്ല. പ്രതിഷേധത്തെ തുടർന്ന് സതീഷ് ശർമ്മക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികളുണ്ടായില്ല. ശർമ്മക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും അവർ വ്യക്തമാക്കി.
അവാധ് ബാർ അസോസിയേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പൊലീസിൽ പരാതിപ്പെട്ട ശേഷം തെൻറ കുടുംബത്തിന് വധഭീഷണിയുണ്ടായി. പണം നൽകി കേസ് ഒതുക്കാനും ശ്രമം നടന്നു. താൻ ദലിത് ആയതുകൊണ്ടാണ് അധികൃതരിൽ നിന്നും നീതി ലഭിക്കാത്തതെന്നും അവർ ആരോപിച്ചു.വാർത്താസമ്മേളനത്തിൽ തനിക്ക് നീതി ലഭിക്കണമെന്ന് പറഞ്ഞുകൊണ്ട് അവർ തലമുണ്ഡനം ചെയ്യുകയായിരുന്നു.
ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗാർ കഴിഞ്ഞമാസം അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.