നോയിഡ: ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവ് ജീവനോടെ ദഹിപ്പിച്ചതായി പരാതി. നോയിഡയിലെ 21കാരിയായ യുവതിയുടെ മരണമാണ് വിവാദത്തിലായിരിക്കുന്നത്. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെന്നാണ് കണ്ടത്തെല്‍. ശ്വാസകോശത്തില്‍ അണുബാധയുമായി ഗ്രേറ്റര്‍ നോയിഡയിലെ ശാരദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഞായറാഴ്ച രാത്രി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.27ന് ആശുപത്രിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ഭര്‍ത്താവും സുഹൃത്തുക്കളും രാവിലെ എട്ടുമണിയോടെ അവരുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദഹിപ്പിച്ചു.
എന്നാല്‍, മരണത്തില്‍ സംശയം പ്രകടിപ്പിച്ച് യുവതിയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസത്തെി ചടങ്ങുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ചൊവ്വാഴ്ച പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് യുവതിയെ ദഹിപ്പിക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്.
തീ കത്തുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങള്‍ യുവതിയുടെ ശ്വാസകോശത്തില്‍നിന്നും ശ്വാസനാളിയില്‍നിന്നും കണ്ടെടുത്തു. മരിച്ചയാളെയാണ് ദഹിപ്പിക്കുന്നതെങ്കില്‍ ഇവ ശ്വാസകോശത്തിലത്തെുകയില്ളെന്നും അതിനാല്‍ യുവതിക്ക് ജീവനുണ്ടായിരുന്നെന്നു തന്നെ വിശ്വസിക്കണമെന്നുമാണ് പൊലീസ് പറയുന്നത്. ജീവനോടെ ദഹിപ്പിക്കുന്നതിനിടെയുണ്ടായ ഷോക്കിലാണ് യുവതിയുടെ മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.