അയൽവാസിയായ സ്​ത്രീ അഞ്ചുവയസുകാരിയെ 15 ാംനിലയിൽ നിന്നും താഴേക്കെറിഞ്ഞു

മുംബൈ: വഴക്കിനെ തുടർന്ന്​ സ്​ത്രീ അയൽക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെ ഫളാറ്റി​െൻറ 15 ാം നിലയിൽ നിന്നും താഴേക്ക്​ വലിച്ചെറിഞ്ഞു. കുഞ്ഞ്​ സംഭവസ്ഥലത്തുവെച്ച്​ തന്നെ മരിച്ചു.

മുംബൈയിലെ ബൈകുളയിൽ വിഘ്​നാഹർതാ ബിൽഡിങ്ങിൽ തിങ്കളാഴ്​ച 12.30 ഒാടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവും അയൽക്കാരിയും തമ്മിൽ വഴക്കുണ്ടായി. കുപിതയായ അയൽക്കാരി അടുത്ത​ു നിന്നിരുന്ന കുഞ്ഞിനെ ബാൽക്കണിയിൽ നിന്നും താഴേക്ക്​ വലിച്ചെറിയുകയായിരുന്നു.  കുഞ്ഞിനെ കെ.ഇ.എം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ സ്​ത്രീക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തെങ്കിലും അറസ്​റ്റ്​ രേഖപ്പെടുതിയിട്ടില്ല.

 

Tags:    
News Summary - Woman Allegedly Throws Neighbour's 5-Year-Old From 15th Floor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.