മുംബൈ: ഭർത്താവിന്‍റെ കാമുകിയെ യുവതി കുത്തിപ്പരിക്കേൽപ്പിച്ചു. ഭർത്താവുമായുള്ള ബന്ധം ചോദ്യം ചെയ്ത യുവതി കല്യാൺ സ്റ്റേഷനു പുറത്തുവെച്ച് വെട്ടുകത്തി കൊണ്ട് കുത്തുകയായിരുന്നു.
കല്യാണിലെ അമ്പിവാലിയിൽ താമസിക്കുന്ന പ്രിയ യാദവ് (50) ആണ് ഭർത്താവ് ശിവദാസിന്‍റെ കാമുകിയായ അനിതാരാജിനെ (45) കുത്തിപരിക്കേൽപ്പിച്ചത്. പല തവണ കുത്തേറ്റ് ഗുരുതര പരിക്കേറ്റ അനിതയെ ഉടൻ സമീപത്തെ ഭായ് രുക്മണി ഭായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അനിതാരാജും ശിവദാസും തമ്മിലുള്ള ബന്ധം പ്രിയക്ക് നേരത്തേ അറിയാമായിരുന്നു. വ്യാഴായ്ച പ്രിയ കല്യാൺ സ്റ്റേഷൻ വരെ ലോക്കൽ ട്രെയിനിൽ അനിതയെ പിന്തുടർന്നു. തുടർന്ന് സ്റ്റേഷനു പുറത്തുവെച്ച് ഇരുവരും വാക്കുതർക്കമുണ്ടായി. ഇതിനിടെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് അനിതയെ കുത്തുകയായിരുന്നു.
കോൺട്രാക്ടറായ ശിവദാസും നാളുകളായി അനിതയും അടുപ്പത്തിലായിരുന്നു. ശിവദാസിന് കിട്ടുന്ന പണം മുഴുവൻ അനിതക്കൊപ്പമായിരുന്നു ചിലവഴിച്ചിരുന്നത്. ഐ.പി.സി 326 പ്രകാരം പ്രിയക്കെതിരെ കേസെടുത്തെന്നും കത്തി കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.