മുംബൈ: 29ാം പിറന്നാൾ ആഘോഷത്തിലായിരുന്നു ഖുശ്ബു മെഹ്ത. കമല മിൽസ് േകാംപ്ലക്സിലെ നാല് നില കെട്ടിടത്തിെൻറ റൂഫ് ടോപ് റസ്റ്റൊറെൻറിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവർ. മിനിറ്റുകൾ കഴിഞ്ഞെത്തുന്ന ദുരന്തത്തെ കുറിച്ച് അവൾ അറിഞ്ഞതേയില്ലായിരുന്നു. ഖുശ്ബു പിറന്നാൾ കേക്ക് മുറിക്കുന്നതിെൻറ വീഡിയോ പുറത്ത് വന്നിരുന്നു.
ആ ആഘോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കമല മിൽസ് അഗ്നി നാളങ്ങൾ വിഴുങ്ങിയപ്പോൾ ജീവൻ നഷ്ടപ്പെട്ട 14 പേരിൽ അവളുമുണ്ടായിരുന്നു. ഒപ്പം ആശംസകളുമായെത്തിയ അവളുടെ സുഹൃത്തുക്കളും.
എെൻറ പേരമകളുടെ പിറന്നാളായിരുന്നു ഇന്ന്, അവൾ മരണത്തിന് കീഴടങ്ങി. തീയണക്കാനുള്ള ഉപകരണങ്ങളോ അപകടത്തിൽ നിന്നും ഒാടി രക്ഷപ്പെടാനുള്ള സൗകര്യമോ ആ റസ്റ്റോറൻറിലുണ്ടായിരുന്നില്ല. ഇതൊന്നും പരിശോധിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും പൊലീസും മുംബൈ പൗരാവലിയും ഒന്നും ചെയ്തില്ലെന്നും ഖുശ്ബുവിെൻറ മുത്തച്ഛൻ പറഞ്ഞു. ഖുശ്ബുവിെൻറ മൃതശരീരം ഭർത്താവ് തിരിച്ചറിഞ്ഞു.
മരിച്ചവരിൽ 12 പേരും സ്ത്രീകളാണ്. ഭൂരിഭാഗവും 20 മുതൽ 30 വരെ പ്രായമുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.