പെൺകുഞ്ഞിനെ പ്രസവിച്ചതിന് പൊള്ളലേൽപിച്ചു; ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഇരുമ്പ് പഴുപ്പിച്ച് യുവതിയുടെ ദേഹത്ത് പതിപ്പിച്ച സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്. മധ്യപ്രദേശി​ലെ ദേവാസ് ജില്ലായിലാണ് സംഭവം.

പെൺകുഞ്ഞിന് ജന്മം നൽകിയതിന് യുവതിയെ ഭർത്താവും മരുമക്കളും ചേർന്ന് ചൂടുള്ള ഇരുമ്പുവടികൊണ്ട് പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. മാർച്ച് 16ന് നാരിയഖേഡ ഗ്രാമത്തിലാണ് സംഭവം. മൂന്ന് വർഷം മുമ്പ് നാരിയഖേഡ ഗ്രാമത്തിൽ നിന്നുള്ള ബബ്‌ലു ജാലയെ വിവാഹം കഴിച്ച 22കാരിക്കാണ് ദുരനുഭവം. ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചു. തുടർന്നാണ് പീഢനമെന്ന് ബറോത്ത പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശൈലേന്ദ്ര മുകാതി പറഞ്ഞു. ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവും ബന്ധുക്കളും യുവതിയെ നിരന്തരം പീഢിപ്പിച്ചു. യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും അവരെ വൈദ്യപരിശോധനക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഇൻഡോറിലെ തില്ലർ ഗ്രാമം സ്വദേശിനിയായ യുവതിയുടെ കുടുംബം അവരെ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പീഢനവിവരം അറിഞ്ഞതോടെയാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. തുടർന്ന് ഭർത്താവിനും അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുക്കുകയായിരുന്നു. 

Tags:    
News Summary - Woman in MP tortured for delivering girl child, 5 including husband held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.