ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്താെൻറ പ്രകോപനം. നിയന്ത്രണ രേഖക്ക് സമീപം പാകിസ്താൻ നടത്തിയ വെടിവെപ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ രജൗറി ജില്ലക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. രാത്രി 10:35ഒാടെയാണ് സംഭവം. നിയന്ത്രണ രേഖക്ക് സമീപം താമസിക്കുന്ന പർവീൻ അഖ്തറാണ് പാക് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ശനിയാഴ്ച പൂഞ്ച് ജില്ലയോട് ചേർന്നുള്ള നിയന്ത്രണരേഖയിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയിരുന്നു. ഷെല്ലാക്രാമണത്തിൽ ആളപായമില്ല. പൂഞ്ചിലെ ഖാദി കർമാര മേഖലയിലും ചകൻ ഡ ബാഗ് മേഖലയിലുമാണ് ഷെല്ലാക്രമണമുണ്ടായത്.
പാക് ആക്രമണത്തിന് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിവെപ്പ് അതിർത്തിയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.