ന്യൂഡൽഹി: ഭർത്താവ് മരിച്ച ശേഷം നവജാതശിശുവുമായി അമേരിക്കയിൽ കുടുങ്ങിയ യുവതിക്ക് സഹായങ്ങൾ ഉറപ്പുവരുത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഉത്തർപ്രദേശ് സ്വദേശി ദീപിക പാണ്ഡെയാണ് ഒരാഴ്ച പ്രായമുള്ള കുഞ്ഞുമായി ന്യൂജേഴ്സിയിൽ താമസിക്കുന്നത്. ഒക്ടോബർ 19 നാണ് ദീപികയുടെ ഭർത്താവ് ഹരിഒാം പാണ്ഡെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഹരിഒാം ബോസ്റ്റണിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി ജോലി ചെയ്യുകയായിരുന്നു.
ഹരിഒാമിെൻറ മരണത്തെ തുടർന്ന് അദ്ദേഹത്തിെൻറ സുഹൃത്തുക്കൾ ഗർഭിണിയായ ദീപികയെയും നാലു വയസുള്ള മകനെയും ന്യൂജേഴ്സിയിലേക്ക് കൊണ്ടുപോയി. ന്യൂജേഴ്സിയിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയ ദീപിക ചികിത്സക്കുള്ള ഇൻഷുറൻസ് കിട്ടാതെ ബുദ്ധിമുട്ടി. ബോസ്റ്റണിലുള്ള ഇൻഷുറൻസ് ന്യൂജേഴ്സിയിൽ സാധുവല്ല. ദീപികക്ക് മെഡിക്കൻ ഇൻഷുറൻസ് ഉറപ്പുവരുത്തണമെന്നും എത്രയും പെട്ടന്ന് കുഞ്ഞിന് പാസ്പോർട്ട് തരപ്പെടുത്തി അവരെ ഇന്ത്യയിലെത്തിക്കാൻ സഹായിക്കണമെന്നും അഭ്യർഥിച്ച് ദീപികയുടെ കുടുംബം വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതുകയായിരുന്നു.
അപ്രതീക്ഷിതമായി കുടുംബത്തിനുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ദീപികക്ക് വേണ്ട സഹായങ്ങൾ നൽകാൻ യു.എസിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.