മോദിക്ക് വേണ്ടി ഭർത്താവി​നെ ഉപേക്ഷിക്കും; നോട്ട്​ നിരോധനത്തെ പിന്തുണച്ച്​ യുവതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട്​ നിരോധന​ത്തെ പിന്തുണച്ച്​ യുവതി. ​ഡൽഹി സ്വദേശിനിയായ രശ്​മി ജെയ്​ൻ എന്ന യുവതിയാണ്​ പ്രധാനമന്ത്രിയുടെ നടപടിയെ താൻ പിന്തുണക്കുന്നതായും മോദി വിരുദ്ധനായ ഭർത്താവിനെ ഉപേക്ഷിക്കാൻ തയ്യാറാണെന്നും പൊതുനിരത്തിൽ​ പ്രഖ്യാപിച്ചത്​. ലല്ലൻടോപ്പ്​ എന്ന ഹിന്ദി വെബ്​സൈറ്റാണ്​ വിഡിയൊ പുറത്ത്​ വിട്ടത്​.

Full View

​500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് മോദിയെ കുറ്റപ്പെടുത്തരുത്​. നോട്ട് വിതരണം ചെയ്യുവാനുള്ള ഉത്തരവാദിത്തം ബാങ്കുകള്‍ക്കാണ്. മോദിക്കെങ്ങനെയാണ് എല്ലാവരുടെയും കയ്യില്‍ ആവശ്യത്തിനുള്ള പണമെത്തിക്കാനാവുക.

ബാങ്കുകള്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. രാജ്യത്തിന് വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച മറ്റൊരാളുണ്ടാകില്ല. ഇത്രയേറെ മഹത്വമുള്ള മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നും താന്‍ മോദിയുടെ കടുത്ത ആരാധികയാണെന്നും യുവതി വ്യക്​തമാക്കി.

 

Tags:    
News Summary - woman support modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.