ന്യൂഡൽഹി: അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥയെ ഉടമ വെടിവെച്ചു കൊന്നു. സോളൻ ജില്ലയിലെ കസൗലിയിലെ ഹോട്ടൽ ഉടമയായ വിജയ് സിങ്ങാണ് അസിസ്റ്റൻറ് ടൗൺ പ്ലാനർ ഷൈൽബാലി ശർമ്മയെ വെടിവെച്ച് കൊന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സുപ്രീംകോടതി ഉത്തരവ് പ്രകാരം അനധികൃത കൈയേറ്റങ്ങൾ പൊളിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥർ.
മുഖത്തും പിൻഭാഗത്തും വെടിയേറ്റ ഷൈൽബാല സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുമരാത്ത് വകുപ്പിലെ ജീവനക്കാരൻ ഗുലാബ് സിങ്ങിനും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ചണ്ഡിഗഢിൽ നിന്ന് 60 കിലോ മീറ്റർ അകലെയാണ് സംഭവസ്ഥലം. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട വിജയ് സിങ്ങിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വിജയ് സിങ്ങിെൻറ ഉടമസ്ഥതയിലുള്ള നാരായണി ഗസ്റ്റ് ഹൗസ് അനധികൃത നിർമാണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ അത് പൊളിക്കാനായി എത്തിയത്. ഗസ്റ്റ് ഹൗസിൽ നിന്ന് മാറണമെന്ന് വിജയ് സിങ്ങിനോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് തയാറാകാതെ ആകാശത്തേക്ക് വെടിെവക്കുകയായിരുന്നു വിജയ് സിങ്. പിന്നീട് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെട്ട വിജയ് സിങ് ഷൈൽബാലിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.