ആശുപത്രിയിൽ എത്തിക്കാൻ 48 കിലോമീറ്റർ ദൂരേക്ക്​ നടന്ന്​ അമ്മ; വഴിമധ്യേ കുഞ്ഞിന്​ ദാരുണാന്ത്യം

ജെഹനാബാദ്​: ബീഹാറിൽ ആംബുലൻസ്​ ഇല്ലാത്തതിനാൽ 48 കിലോമീറ്റർ അകലെയുളള ആശുപത്രിയിലേക്ക് നടന്ന അമ്മയുടെ കൈയിലിര ുന്ന്​ വഴിമധ്യേ മൂന്നുവയസുകാരന്​ ദാരുണാന്ത്യം. പനിയും ചുമയുമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ആദ്യം ജെഹനാബാദിലെ ആശ ുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്​ടർ അവിടെനിന്നും പാറ്റ്​നയിലെ ആശുപ​ത്രിയി​െലത്തിക്കാൻ നിർദേശിച്ചു. എന ്നാൽ ആശുപത്രി അധികൃതർ ആംബുലൻസ്​ നൽകാൻ തയാറായില്ല. ലോക്​ഡൗണായതിനാൽ കുട്ടിയെയും എടുത്ത്​ 48 കിലോമീറ്റർ അകലെയു ള്ള ആശുപത്രിയിലേക്ക്​ അമ്മയും പിതാവും ഓടി.

കുഞ്ഞിനെയുമെടുത്ത്​ നിലവിളിച്ചുകൊണ്ട്​ ഓടുന്ന നെഞ്ചുപിളർക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മടിയിൽ കിടക്കുന്ന ജീവനറ്റ കുഞ്ഞിനെ നോക്കി നെഞ്ചുപൊട്ടി കരയുന്ന അമ്മയുടെയും പിതാവിൻെറയും വിഡിയോ ആരുടെയും കണ്ണു നനയിക്കും. കുഞ്ഞിൻെറ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ്​ നൽകി സഹായിക്കാമെന്ന്​ പറഞ്ഞയാളോട്​ ഇനി ആംബുലൻസിൻെറ ആവശ്യമി​ല്ലെന്ന്​ പിതാവ്​ പറയുന്നുണ്ട്​​.

രണ്ടുദിവസമായി കുഞ്ഞിന്​ പനിയും ജലദോഷവും ചുമയും ഉണ്ടായിരുന്നു. ഇതേ തുടർന്ന്​ ഗ്രാമത്തിലെ തന്നെ ആശുപത്രിയിൽ കാണിച്ചു. അവിടെവെച്ച്​ കുഞ്ഞിൻെറ നില വഷളായി. അവിടെനിന്നും ആംബുലൻസ്​ കിട്ടാത്തതിനാൽ ടെ​​േമ്പായിൽ കുട്ടിയെ ജെഹനാബാദിലെ ആശുപത്രിയിലെത്തിച്ചു.

​ജെഹനാബാദ്​ ആശുപത്രിയിലെ ഡോക്​ടർമാർ പാറ്റ്​ന മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. അവിടെനിന്നും 48 കിലോമീറ്റർ അകലെയുള്ള പാറ്റ്​നയിലെ ആശുപത്രിയി​െലത്തിക്കാൻ ആംബുലൻസ്​ ആവശ്യപ്പെ​ട്ടെങ്കിലും ആശുപത്രി അധികൃതർ നിഷേധിച്ചു. ഇതേ തുടർന്നാണ്​ ഇത്രയും ദൂരം നടക്കാൻ കുഞ്ഞിൻെറ മാതാപിതാക്കൾ തയാറായത്​. കുഞ്ഞ്​ മരിച്ചതിനുശേഷം നാട്ടുകാരു​ടെ സഹായത്തോടെ കുഞ്ഞിൻെറ മൃതദേഹം വീട്ടിലെത്തിച്ചു.

ഒരു മിനിറ്റ്​ ദൈർഘ്യമുള്ള കുഞ്ഞിനെയും എടുത്തുകൊണ്ട്​ നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പരന്നതോടെ സംസ്​ഥാനത്തെ ആരോഗ്യ സംവിധാനത്തിൻെറ ദുരവസ്​ഥയെക്കുറിച്ചുള്ള ചർച്ചയും നിറഞ്ഞു.


Tags:    
News Summary - Woman Walks With Body Of ​Three Year Old Son After She Didn't Get Ambulance -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.