മഴദേവനെ പ്രീതിപ്പെടുത്താൻ ബി.ജെ.പി എം.എൽ.എയെ ചെളിയിൽ കുളിപ്പിച്ച് സ്ത്രീകൾ

ലക്നൗ: മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ എം.എൽ.എയെ ചെളിയിൽ കുളിപ്പിച്ച് സ്ത്രീകൾ. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ പിപർദിയൂറയിലാണ് സംഭവം. ബി.ജെ.പി എം.എൽ.എ ജയ് മംഗൾ കനോജിയയെയും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്‌സ്വാളിനെയുമാണ് ചെളിവെള്ളത്തിൽ കുളിപ്പിച്ചത്. 

പ്രദേശത്തെ ഉന്നതരും ആദരണീയരുമായ വ്യക്തികൾ ചെളിയിൽ കുളിച്ചാൽ, മഴദൈവം പ്രസാദിക്കുകയും ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുമെന്നാണ് പ്രദേശത്തെ വിശ്വാസം. ഇരുവരെയും ചെളിയിൽ മുക്കിയ ശേഷം സ്ത്രീകൾ ഇന്ദ്രദേവനെ പ്രസാദിപ്പിക്കാൻ നാടൻ പാട്ടുകൾ പാടുകയും ചെയ്തു. ഇതോടെ ഇന്ദ്രൻ സന്തോഷവാനായിരിക്കുമെന്നും മഴയിലൂടെ അനുഗ്രഹിക്കുമെന്നും സ്ത്രീകൾ പറഞ്ഞു.

കടുത്ത ചൂട് കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ താൻ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നെന്നുമാണ് എം.എൽ.എയുടെ വിശദീകരണം. ''ഈ കാലാവസ്ഥയിൽ ആളുകൾ കഷ്ടപ്പെടുന്നു. വിളകൾ ഉണങ്ങുന്നു. ഇതൊരു പഴയ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആചാരമാണ്. ഞങ്ങൾ അതിന്റെ ഭാഗമാകാൻ തീരുമാനിച്ചു''– അദ്ദേഹം പറഞ്ഞു.


ഒരാളുടെമേൽ ചെളി വാരിയെറിയുകയോ ചെളിയിൽ കുളിപ്പിക്കുകയോ ചെയ്യുന്നതിലൂടെ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താമെന്നാണ് കിഴക്കൻ ഉത്തർപ്രദേശിലെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം.

Tags:    
News Summary - Women give mud bath to BJP MLA to please rain god

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.