ഭദോഹി: യു.പിയിലെ ഗ്രാമത്തിൽ ശല്യം ചെയ്തയാളെ ചെറുത്ത സ്ത്രീക്കുനേരെ അരങ്ങേറിയത ് കൊടും ക്രൂരത. അടിക്കുകയും വിവസ്ത്രയാക്കി ഗ്രാമത്തിലൂടെ ഒാടിക്കുകയും ചെയ്തു. സം ഭവത്തിൽ നാലുപേർക്കെതിരെ കേെസടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
ഗോപീഗഞ്ച് മേഖലയിൽ നെയ്ത്ത് സമുദായത്തിൽപ്പെട്ട സ്ത്രീയെ ലാൽചന്ദ്ര യാദവ് എന്നയാൾ ശല്യംചെയ്തത് യുവതി ചോദ്യംചെയ്തിരുന്നു. തുടർന്ന് യാദവും ഇയാളുടെ മൂന്ന് കൂട്ടാളികളും വൈകീട്ട് വീട്ടിൽ അതിക്രമിച്ചുകടന്ന് യുവതിയെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ വസ്ത്രം വലിച്ചുകീറി നഗ്നയാക്കി ഗ്രാമത്തിലൂടെ ഒാടിച്ചു. ചിലർ ഇൗ രംഗം പകർത്തി പ്രചരിപ്പിച്ചുവെന്നും സർക്കിൾ ഒാഫിസർ യാദവേന്ദ്ര യാദവ് പറഞ്ഞു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മൂന്നുപേർക്ക് വേണ്ടിയുള്ള െതരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.