ന്യൂഡൽഹി: ലോക വനിതദിനമായ തിങ്കളാഴ്ച കർഷകർ മഹിള കർഷകദിനമായി ആചരിക്കും. ഡൽഹി അതിർത്തിയിലെ സമരവേദികളുടെ നിയന്ത്രണം തിങ്കളാഴ്ച പൂർണമായും വനിതകൾക്കായിരിക്കും. ഡൽഹി അതിർത്തികളിലും രാജ്യത്തെ മറ്റിടങ്ങളിലുമായി 40,000ത്തോളം വനിതകൾ പ്രതിഷേധത്തിൽ പങ്കുചേരും.
മഹിള കർഷകദിനത്തിൽ പെങ്കടുക്കാനായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകൾ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പഞ്ചാബിെല മാൻസയിൽനിന്ന് 500 ബസുകളിലും 600 മിനി ബസുകളിലും 115 ട്രക്കുകളിലും 200 ചെറുവാഹനങ്ങളിലുമായി വനിതകൾ ഞായറാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടതായി ഭാരതീയ കിസാന്‍ യൂനിയന്‍ ഉഗ്രഹാന്‍ വനിത വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം ബല്‍ബീര്‍ കൗര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.