ന്യൂഡൽഹി: നരേന്ദ്രുമോദിയെ പോലെ നുണയനായ പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നവനിർമാൺ സേന നേതാവ് രാജ് താക്കറെ. മോദി ജനങ്ങൾക്ക് വൻ വാഗ്ദാനങ്ങൾ നൽകുകയും പിന്നീടത് മായ്ച്ചുകളയുകയും ചെയ്യുകയാണ്. എങ്ങനെയാണ് ഇത്തരത്തിൽ നുണ പറയാൻ അദ്ദേഹത്തിന് കഴിയുന്നതെന്നും രാജ് താക്കറെ ചോദിച്ചു. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയിൽവേ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ അപകടത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അപകടത്തിൽ ഒരാൾ കൂടി ഇന്ന് മരിച്ചതോടെ മരണസംഖ്യ 23 ആയി.
റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ കഴിവുകെട്ടവനാണ്. സുരേഷ് പ്രഭുവായിരുന്നു അതിലും നല്ലത്. മുംബൈയിലെ റെയിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിൻ നിർമാണ പദ്ധതിക്ക് ഒരു കല്ലുപോലും ഇടാൻ അനുവദിക്കില്ല. മോദിക്ക് ബുള്ളറ്റ് ട്രെയിൻ വേണമെങ്കിൽ അദ്ദേഹമത് ഗുജറാത്തിൽ പണിയെട്ട. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ നിർമാണത്തിന് സുരക്ഷാസേനയെ ഉപയോഗിക്കുകയാണെങ്കിൽ അത് പ്രതിരോധിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.
മുംബൈയില്‍ ആദ്യമായല്ല മഴപെയ്യുന്നത്. എന്നാല്‍ അപകടത്തിന് കാരണമായി റെയില്‍വെ പഴിക്കുന്നത് മഴയെ ആണെന്നും രാജ് താക്കറെ പറഞ്ഞു. ഇന്ത്യക്ക് പാകിസ്താൻ പോലുള്ള ശത്രുക്കളോ തീവ്രവാദികളെ ആവശ്യമില്ല. ആളുകളെ കൊല്ലാന്‍ ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളമാണെന്നും താക്കറെ പരിഹസിച്ചു.
മുംബൈ ലോക്കല്‍ സ്‌റ്റേഷനുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒക്ടോബര്‍ അഞ്ചിന് ചർച്ച് ഗേറ്റിലെ വെസ്റ്റേൺ റെയിൽവേ ഹെഡ്ക്വാേട്ടഴ്സിലേക്ക് പ്രതിഷേധ റാലി നടത്തും. ലോക്കൽ റെയിൽ സംവിധാനവുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളുമടങ്ങുന്ന പട്ടിക അതേദിവസം റെയില്‍വേക്ക് കൈമാറും.സമയപരിധിക്കുള്ളില്‍ ഇക്കാര്യങ്ങളിൽ മാറ്റംകൊണ്ടുവന്നില്ലെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് അപ്പോള്‍ കാണാമെന്നും താക്കറെ പറഞ്ഞു.
റെയില്‍വെ സ്റ്റേഷനുകളിലെ നടപ്പാലങ്ങളിലെ അനധികൃത വ്യാപാരികളെ പുറത്താക്കാന്‍ റെയില്‍വെ അധികൃതര്‍ക്ക് സമയപരിധി നല്‍കുമെന്നും അതിനുള്ളില്‍ അവരെ ഒഴിപ്പിച്ചില്ലെങ്കില്‍ അക്കാര്യം തങ്ങള്‍ സ്വയം സ്വയം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.