പുതുച്ചേരി: ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തെ ഭയമില്ലെന്ന് പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധി എം.പിക്കും ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രസ്താവന.
നാഷണൽ ഹെറാൾഡ് കടത്തിൽ പെട്ടപ്പോൾ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. 2015ൽ ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നു. ഇ.ഡി കേസ് അന്വേഷിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ വീണ്ടും നോട്ടീസ് നൽകിയതിന് പിന്നിൽ ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് വി. നാരായണസ്വാമി പറഞ്ഞു.
മമത ബാനർജിയും ഫാറൂഖ് അബ്ദുല്ലയും ഉൾപ്പടെ പ്രതിപക്ഷ നേതാക്കളെല്ലാം അന്വേഷണ ഏജൻസികളുടെ ആക്രമണത്തിന് വിധേയരാവുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.