ന്യൂഡൽഹി: പുതിയ തൊഴിൽ നയത്തിെൻറ ഭാഗമായി ഖനന, നിർമാണ, സേവന മേഖലകളിൽ വർക് ഫ്രം ഹോം നടപ്പാക്കാനുള്ള സ്റ്റാൻഡിങ് ഓർഡറിെൻറ കരട് തൊഴിൽ മന്ത്രാലയം പുറത്തിറക്കി. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള അഭിപ്രായം ഒരുമാസത്തിനകം സ്വീകരിച്ച് തുടർനടപടി സ്വീകരിക്കാനാണ് ഉദ്ദേശ്യം. ഐ.ടി മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വീട്ടിൽനിന്ന് ജോലിയെടുക്കുന്ന സമയം അവരവർക്ക് നിശ്ചയിക്കാം. ഇക്കാര്യം ജീവനക്കാരെൻറ വിവേചനാധികാരത്തിന് വിടുന്നതായാണ് കരടിലുള്ളത്.
സേവന മേഖലക്കായി പ്രത്യേക സ്റ്റാൻഡിങ് ഓർഡർ പുറത്തുവിടുന്നത് തൊഴിൽ മന്ത്രാലയത്തിെൻറ ചരിത്രത്തിൽ ആദ്യമായാണെന്ന് അധികൃതർ അവകാശപ്പെട്ടു. പരമാവധി ഉദാരമായ സമീപനമാണ് ഇതിൽ ചേർത്തിരിക്കുന്നത്. ഖനികളിലെ തൊഴിലാളികളെ സംബന്ധിച്ച്, എല്ലാവർക്കും ട്രെയിൻ യാത്രാ ആനുകൂല്യം ഉറപ്പുവരുത്തുന്നു. നേരത്തെ അത് കൽക്കരി ഖനികളിൽ മാത്രമായിരുന്നു. വ്യവസായ ബന്ധ കോഡ് (ഐ.ആർ.സി) 2020ലെ സെക്ഷൻ 29 പ്രകാരമാണ് കരട് പുറത്തിറക്കിയത്.
29 തൊഴിൽ കോഡുകൾ ഏകീകരിച്ച് നാല് ലേബർ കോഡാക്കിയതിെൻറ ഭാഗമായാണ് സ്റ്റാൻഡിങ് ഓർഡർ പരിഷ്കരിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ ഇത് രാജ്യത്ത് നടപ്പാക്കും. ഇതിനുപുറമെ കൂലി കോഡ്, സാമൂഹിക സുരക്ഷ കോഡ്, തൊഴിൽ സുരക്ഷ കോഡ് എന്നിവയും അതേ നാൾമുതൽ രാജ്യത്ത് നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.