ജേണലിസ്റ്റുകൾ മഹാരാഷ്ട്ര ട്രേഡ് യൂനിയൻ നിയമത്തിൽ വരില്ലെന്ന് ബോംബെ ഹൈകോടതി

മുംബൈ: വർക്കിങ് ജേണലിസ്റ്റ് ആക്ടിന് കീഴിൽ സവിശേഷവും പ്രത്യേകവുമായ അവകാശങ്ങൾ ഉള്ളതിനാൽ വർക്കിങ് ജേണലിസ്റ്റുകൾ ‘മഹാരാഷ്ട്ര ട്രേഡ് യൂനിയനുകളുടെ അംഗീകാരം, അന്യായ തൊഴിൽ സമ്പ്രദായങ്ങൾ തടയൽ’ (എം.ആർ.ടി.യു 1971) നിയമത്തിൽ വരില്ലെന്ന് ബോംബെ ഹൈകോടതി.

മറ്റ് തൊഴിലാളികൾക്കില്ലാത്ത സംരക്ഷണവും പ്രത്യേക അവകാശങ്ങളും വർക്കിങ് ജേണലിസ്റ്റ് ആക്ട് നൽകുന്നു. അതിനാൽ എം.ആർ.ടി.യു ആക്ടിലെ ജീവനക്കാരുടെ നിർവചനത്തിൽ വർക്കിങ് ജേണലിസ്റ്റുകൾ പെടില്ലെന്ന് ജസ്റ്റിസുമാരായ നിതിൻ ജാംദാർ, സന്ദീപ് മർനെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

തൊഴിൽ പ്രശ്നത്തിൽ പയനീർ ബുക് ന്യൂസ്പേപ്പറിനെതിരെ ദേവേന്ദ്ര പ്രതാപ സിങ്ങും ദൈനിക് ഭാസ്കറിനെതിരെ ഇന്ദ്രകുമാർ ജെയിനും നേരത്തേ വ്യവസായകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വർക്കിങ് ജേണലിസ്റ്റുകൾ എം.ആർ.ടി.യു ആക്ടിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി വ്യവസായ കോടതി ഹരജികൾ തള്ളി. ഇതിനെതിരെ നൽകിയ ഹരജിയിൽ വ്യവസായ കോടതി ഉത്തരവിനെ ശരിവെച്ചാണ് നിലവിലെ വിധി. എം.ആർ.ടി. യു നിയമത്തെക്കാൾ വ്യവസായ തർക്ക നിയമത്തിലൂടെ തർക്കം പരിഹരിക്കണമെന്നും കോടതി പറഞ്ഞു.

Tags:    
News Summary - Working journalists can't be considered employees': Bombay HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.