ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് അടുത്ത സാമ്പത്തികവർഷം 6.6 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്. എങ്കിലും വളർന്നുവരുന്ന ഏഴ് വികസ്വര സമ്പദ്വ്യവസ്ഥകളിൽ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും ലോക ബാങ്കിന്റെ പുതിയ സാമ്പത്തിക റിപ്പോർട്ട് പ്രവചിക്കുന്നു. നടപ്പ് സാമ്പത്തികവർഷം 6.9 ശതമാനമാണ് വളർച്ചനിരക്ക്. മുൻവർഷമിത് 8.7 ശതമാനമായിരുന്നു. 2024-25ൽ വളർച്ചനിരക്ക് 6.1 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്.
ആഗോള സാമ്പത്തികമാന്ദ്യവും സാമ്പത്തിക അനിശ്ചിതത്വവും കയറ്റുമതി, നിക്ഷേപവളർച്ചയെ ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും വ്യാപാരസൗകര്യങ്ങളൊരുക്കുന്നതിലും സർക്കാർ കൂടുതൽ തുക ചെലവഴിക്കുന്നത് സ്വകാര്യനിക്ഷേപത്തെ ആകർഷിക്കുകയും ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും. ഈ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം 9.7 ശതമാനമായി വർധിച്ചിരുന്നു. ഇത് സ്ഥിരനിക്ഷേപ വളർച്ചയുടേയും ശക്തമായ സ്വകാര്യ ഉപഭോഗത്തിന്റെയും പ്രതിഫലനമാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.