ലഖ്നോ: നരേന്ദ്രമോദി പിന്നാക്ക ജാതിക്കാരൻ ആയിരുന്നെങ്കിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ആർ.എസ്.എസ് അന ുവദിക്കുമായിരുന്നോയെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. എസ്.പി - ബി.എസ്.പി സഖ്യത്തിനെതിരെ ജാതീയമായി അധിക്ഷേപ ം നടത്തുന്ന മോദിയുടെ നിലപാട് പരിഹാസ്യവും ബാലിശവുമാണെന്നും മായാവതി ആരോപിച്ചു. എസ്.പി-ബി.എസ്.പി സഖ്യം രാഷ്ട്രീയ നേട്ടത്തിനായ ജാതീയത ആയുധമാക്കുന്നുവെന്ന നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെയാണ് മായാവതിയുടെ പ്രസ്താവന.
ഉത്തർപ്രദേശിൽ മോദിക്ക് എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരെ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ് ജാതീയ അധിക്ഷേപങ്ങൾ നടത്തി പരിഹാസ്യനാകുന്നത്. ജാതീയമായി വേർതിരിവുകൾ അനുഭവിക്കുന്ന ഞങ്ങൾ എങ്ങനെയാണ് ജാതിവിരുദ്ധത പ്രചരിപ്പിക്കുക. മോദി പിന്നാക്ക ജാതിയിൽ നിന്നുള്ള വ്യക്തിയല്ലെന്ന് രാജ്യത്തെ എല്ലാവർക്കും അറിയുന്നതാണ്. അദ്ദേഹം ഇതുവരെ ജാതി വിവേചനങ്ങൾ അനുഭവിച്ചിട്ടില്ല. അത്തരമൊരാൾക്ക് എങ്ങനെയാണ് ഞങ്ങളുടെ സഖ്യത്തിനെതിരെ അപക്വമായി പ്രസ്താവന നടത്താൻ കഴിയുന്നതെന്നും മായാവതി വാർത്താസമ്മേളനത്തിൽ ആരാഞ്ഞു.
ആർ.എസ്.എസ് കല്ല്യാൺ സിങ്ങിനോട് എന്താണ് ചെയ്തതെന്ന് എല്ലാവർക്കുമറിയാം. നരേന്ദ്രമോദി താഴ്ന്ന ജാതിക്കാരനാണെങ്കിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ആർ.എസ്.എസ് അനുവദിക്കുമായിരുന്നോയെന്നും മായാവതി ചോദിച്ചു.
തോൽവി ഉറപ്പായതുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾക്കെതിരെ നരേന്ദ്രമോദി മോശം ഭാഷയും തരംതാഴ്ന്ന ആരോപണങ്ങളും ഉന്നയിക്കുന്നത്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തില്ലെന്നത് രാജ്യത്തെ എല്ലാവർക്കുമറിയാം. വീണ്ടും പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ സ്വപ്നം പൂർത്തീകരിക്കപ്പെടില്ലെന്നും മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.