ചെന്നൈ: ചാനല്‍ അഭിമുഖത്തില്‍ അവതാരകന്‍റെ ചോദ്യത്തിന് ഡി.എം.കെ നേതാവ് കനിമൊഴി നല്‍കിയ മറുപടി വൈറലാകുന്നു. 39 സെക്കന്‍റുള്ള വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ 'താങ്കള്‍ ഭക്ഷണം പാചകം ചെയ്യാറുണ്ടോ?' എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആണുങ്ങളുമായി അഭിമുഖം നടത്തുമ്പോൾ നിങ്ങൾ ഈ ചോദ്യം ചോദിക്കാറുണ്ടോ എന്നായിരുന്നു കനിമൊഴിയുടെ മറുപടി.
താങ്കളൊരു എം.പിയും രാഷ്ട്രീയ നേതാവും ലോക്സഭയിലെ ഡി.എം.കെയുടെ ഡെപ്യൂട്ടി ലീഡറുമായതിനാലാണ് ഈ ചോദ്യം ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അവതാരകൻ തന്‍റെ സെക്സിറ്റ് ചോദ്യത്തെ ന്യായീകരിച്ചത്.
'എന്‍റെ പിതാവ് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തോട് ഒരിക്കൽ പോലും ഈ ചോദ്യം ചോദിക്കാത്തതെന്ത്?' എന്ന് ചിരിച്ചുകൊണ്ട് അവതാരകനോട് ഒരു മറുചോദ്യം ഉന്നയിക്കുകയാണ് കനിമൊഴി.
പുരുഷ കേന്ദ്രീകൃത ചോദ്യത്തെ ചിരിച്ച് കൊണ്ട് കനിമൊഴി നേരിടുന്നതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
തനിക്ക് പാചകം ചെയ്യാനറിയാമെന്ന് പറയുന്നുണ്ട് കനിമൊഴി. പിതാവിന് അമ്മയുണ്ടാക്കുന്ന മീന്‍ കറി മാത്രമായിരുന്നു ഇഷ്ടമെന്നും ഒരിക്കല്‍ താനും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്നും കനിമൊഴി പറഞ്ഞു. അന്ന് അച്ഛന് അത് ഇഷ്ടമായിരുന്നു. പക്ഷെ എല്ലാ അച്ഛന്‍മാര്‍ക്കും മക്കളുണ്ടാക്കുന്ന കറി ഇഷ്ടമായിരിക്കുമല്ലോ എന്നും അവര്‍ പറഞ്ഞു.
അവതാരകന്‍റെ ചോദ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ ചിലര്‍ പെരിയാറിനെയും അംബേദ്കറെയുമൊക്കെ വായിച്ച് പഠിക്കണമെന്നാവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.