റാഞ്ചി: പശ്ചിമബംഗാളിലും ഒഡിഷയിലും കനത്ത നാശം വിതച്ച യാസ് ചുഴലിക്കാറ്റ് ഝാർഖണ്ഡിനെയും വെറുതെ വിട്ടില്ല. ഝാർഖണ്ഡിലെ എട്ടുലക്ഷം േപരെയാണ് യാസ് നേരിട്ട് ബാധിച്ചത്. റാഞ്ചിയടക്കമുള്ള മേഖലകളിൽ കനത്ത കാറ്റും മഴയുമുണ്ടായി.
15,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മിക്ക നദികളും ജലനിരപ്പ് അപായ നില കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഖർക്കായ്, സുബർണരേഖ നദികളിലെല്ലാം ജലനിരപ്പ് ഉയർന്നു.
കിഴക്കൻ സിങ്ഭും ജില്ലയാണ് കനത്ത നാശം നേരിട്ട മേഖലയിലൊന്ന്. ബൊക്കാറോയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. മണിക്കൂറിൽ 130-145 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് കര തൊട്ടതോടെ വേഗം ഗണ്യമായി കുറഞ്ഞതാണ് ഝാർഖണ്ഡിന് രക്ഷയായത്.
കനത്ത ജാഗ്രത പുലർത്തിയതിനാൽ ആളപായം ഉൾപ്പെടെ കുറക്കാൻ കഴിെഞ്ഞന്നാണ് ദുരന്തനിവാരണ സേനയുടെ കണക്കുകൂട്ടൽ. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. 500ലേറെ സംഘങ്ങളാണ് സംസ്ഥാനത്താകെ രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറൻ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.