ന്യൂഡൽഹി: ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്നും വളർച്ച നിരക്ക് കുറവാണെന്നും വാദിച്ച മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹക്കെതിരെ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. യശ്വന്ത് സിൻഹക്ക് സാമ്പത്തിക മേഖലയിൽ വർഷങ്ങളുടെ പരിജ്ഞാനമുണ്ടായിട്ടും ഇത്തവണ സാമ്പത്തിക വളർച്ച കൃത്യമായി മനസിലാക്കിയില്ലെന്ന് നഖ്വി പറഞ്ഞു. സ്വകാര്യചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരക്കു സേവന നികുതി ഏർപ്പെടുത്തിയതിനു ശേഷം അടിസ്ഥാന വസ്തുക്കളുടെ വില ഗണ്യമായി കുറയുകയാണുണ്ടായത്. സിൻഹ പരിചയ സമ്പത്തുള്ള വ്യക്തിയാണ്. എന്നാൽ ഇത്തവണ സാമ്പത്തിക വളർച്ച കൃത്യമായി അളക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇവിടെ പഴയ ഇന്ത്യയും പുതിയ ഇന്ത്യയും തമ്മിലുള്ള കലഹമാണ് നടക്കുന്നത്. ഇന്ത്യ വളരെ പോസിറ്റീവായ സ്ഥിതിയിലാണ് മുന്നേറുന്നതെന്നും നഖ്വി പറഞ്ഞു.
പുരോഗമനപരമായ സമ്പദ്ഘടനയെ പണയപ്പെടുത്തിയ വ്യക്തിയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങെന്നും നഖ്വി വിമർശിച്ചു.
നോട്ടുനിരോധനം ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്നും ജി.ഡി.പി കുറഞ്ഞെന്നുമായിരുന്നു മുൻ ധനമന്ത്രി കൂടിയായ യശ്വന്ത് സിൻഹയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.