ന്യൂഡൽഹി: മതേതരത്വത്തിന്റെ ശക്തനായ പോരാളിയിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഏറെ ദുഃഖമുണ്ടെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഭരണഘടന മുന്നോട്ടുവെച്ച മൂല്യങ്ങളോടുള്ള പ്രതിബദ്ധതയിൽ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിയായിരുന്നു യെച്ചൂരിയെന്നും സോണിയ പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കാനുള്ള നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ജീവിതകാലം മുഴുവൻ കമ്യൂണിസ്റ്റായിരുന്നു. ജനാധിപത്യമൂല്യങ്ങളിൽ ഉറച്ചതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പാർലമെൻറിലെ 12 വർഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തനം അവിസ്മരണീയവും അടയാളപ്പെടുത്തപ്പെട്ടതുമാണ്.
യു.പി.എ ഒന്നാം സർക്കാറിൽ നിർണായക പങ്കുവഹിച്ച യെച്ചൂരി, 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡ്യ സഖ്യം രൂപവത്കരിക്കുന്നതിലും വലിയ സംഭാവന നൽകിയതായും സോണിയ ഗാന്ധി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.