കർണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്​ഞ ചെയ്​തു

ബംഗളൂരു: കർണാടകയുടെ 23ാമത്​ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ്​ ബി.എസ്​ യെദിയൂരപ്പ സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റു. രാജ്​ഭവനിൽ ഗവർണർ വാജുഭായ്​ വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ​പച്ച ഷാളണിഞ്ഞ്​ ക്ഷേത്ര ദർശനം നടത്തിയാണ്​ യെദിയൂരപ്പ സത്യപ്രതിജ്​ഞക്ക്​ എത്തിയത്​. 

രണ്ടായിരത്തോളം പേർ രാജ്ഭവന്​ പുറത്ത്​ യെദിയുരപ്പയുടെ സത്യപ്രതിജ്​ഞ ആഘോഷിക്കുവാനായി എത്തി. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളെല്ലാം ചടങ്ങിന്​​ സാക്ഷിയാകാൻ രാജ്​ഭവനിലെത്തി. യെദിയുരപ്പ മാത്രമാണ്​ ഇന്ന്​ സത്യപ്രതിജ്​ഞ ചെയ്​തത്​. 

അതേസമയം, കോൺഗ്രസും ​െജ.ഡി.എസും രാജ്​ഭവനിൽ പ്രതിഷേധിക്കുകയാണ്​. രാജ്​ഭവനിൽ ശക്​തമായ പൊലീസ്​ സംരക്ഷണവും ഒരുക്കിയിട്ടുണ്ട്​. 16,000ഒാളം പോലീസ്​ ഉദ്യോഗസ്​ഥരെയാണ്​ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്​. 

യെദിയൂരപ്പക്ക്​ സത്യപ്രതിജ്​ഞ ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകി​െയങ്കിലും ബി.ജെ.പി ഭൂരിപക്ഷമുണ്ടെന്ന്​ കാണിച്ച്​ ഗവർണർക്ക്​ നൽകിയ കത്ത്​ ഹാജരാക്കണമെന്ന്​ കോടതി ആവശ്യ​െപ്പട്ടിട്ടുണ്ട്​. 15 ദിവസമാണ്​ യെദിയൂരപ്പക്ക്​ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അനുവദിച്ചത്​. 

Tags:    
News Summary - Yeddyurappa Take Oath At Raj bhavan - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.