ഋഷികേശ്: യോഗ തൽപരയായ 37കാരിയായ അമേരിക്കൻ യുവതി ഋഷികേശിൽ പ്രദേശവാസി നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായി പരാതി.
ഒക്ടോബർ അഞ്ചിന് പ്രദേശവാസിയായ അഭിനവ് റോയ് എന്നയാൾ ഫ്ലാറ്റിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിപ്പെട്ടതായി മുനി കി രതി പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
യോഗയോടും മയക്കുമരുന്നുകളോടുമുള്ള കമ്പം കാരണം പരാതിക്കാരിയും റോയ്യും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. പരാതി പിൻവലിക്കാനായി പ്രതിയുടെ പിതാവ് നിരന്തരം സമ്മർദ്ദം ചെലുത്തുന്നതായും ഇര പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.