ന്യൂഡൽഹി: കോവിഡിനെ മറികടക്കാൻ യോഗയും പ്രാണായാമവും ശീലമാക്കാൻ ഉപദേശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രസിഡൻറ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് രാഷ്ട്രപതിയുടെ ഉപദേശം.
രാഷ്ട്രപതി ട്വീറ്റ് ചെയ്തത് ഇങ്ങനെ: '' നമുക്കെല്ലാവർക്കും യോഗയും പ്രാണായാമവും നിത്യജീവിതത്തിെൻറ ഭാഗമാക്കാം. നമുക്ക് സമൂഹത്തിലേക്ക് ഇത് പ്രചരിപ്പിക്കുകയും ചെയ്യാം. ഈ മഹാമാരി മൂലമുണ്ടായ ദുരന്തത്തെ മറികടക്കാൻ നമുക്കിത് കൊണ്ട് മാത്രമേ കഴിയൂ. കൂടാതെ ഇതുവഴി നമുക്ക് ആരോഗ്യമുള്ള രാജ്യത്തെ വാർത്തെടുക്കാനും കഴിയും''.
മറ്റൊരു ട്വീറ്റിൽ വാക്സിനേഷെൻറ പ്രാധാന്യവും രാഷ്ട്രപതി ഉണർത്തി. ''ഏറ്റവും ആദ്യം സ്വയം വാക്സിനെടുക്കൽ മാത്രമല്ല, മറ്റുള്ളവരെ വാക്സിനേഷനായി പ്രചോദിപ്പിക്കുന്നതും ഓരോരുത്തരുടെയും കടമയാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾ ബോധമുള്ള ഒരു പൗരെൻറ ചുമതലകൾ നിർവഹിക്കുകയാണ്'' -രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.