വെബ് ചെക്കിങ് ഇല്ല, ബുക്ക് ചെയ്ത ക്ലാസിൽ സീറ്റ് നൽകിയില്ല; എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി യോഗേന്ദ്ര യാദവ്

വെബ് ചെക്കിങ് ഇല്ല, ബുക്ക് ചെയ്ത ക്ലാസിൽ സീറ്റ് നൽകിയില്ല; എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി യോഗേന്ദ്ര യാദവ്

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ​യെ രൂക്ഷമായി വിമർശിച്ച് സ്വരാജ് ഇൻഡ്യ പാർട്ടി നേതാവായ യോഗേന്ദ്ര യാദവ്. നേപ്പാളിൽ നിന്നുള്ള യാത്രക്കിടെ തനിക്ക് ദുരനുഭവമുണ്ടായെന്നാണ് യോഗേന്ദ്ര യാദവ് വ്യക്തമാക്കിയിരിക്കുന്നത്. എക്സിലൂടെയാണ് യോഗേന്ദ്ര യാദവിന്റെ വിമർശനം. നാല് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. യാത്ര ചെയ്യുന്ന ക്ലാസിൽ സീറ്റ് ലഭിച്ചില്ലെന്നും യോഗേന്ദ്ര യാദവ് ആരോപിക്കുന്നു.

മുന്നറിയിപ്പില്ലാതെ ക്ലാസ് താഴ്ത്തുകയാണ് ഉണ്ടായത്. ഇതിന് റീഫണ്ട് നൽകിയില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഇതിനൊപ്പം വെബ് ചെക്ക്-ഇൻ ചെയ്യാൻ സാധിച്ചില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഇതേക്കുറിച്ച് പരാതി നൽകണമെന്ന് പറഞ്ഞപ്പോൾ പരാതി ബുക്ക് ഇല്ലെന്നാണ് എയർ ഇന്ത്യ അധികൃതർ പറഞ്ഞതെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.

ചെറിയ പ്രശ്നങ്ങളല്ല താൻ ചൂണ്ടിക്കാട്ടുന്നത്. ​ഗേറ്റ് ഏതാണെന്ന് പറയുന്നതിലെ പ്രശ്നം. ക്യു നിയന്ത്രിക്കുന്നതിലെ പ്രശ്നങ്ങൾ ഒന്നുമല്ല തന്റെ വിഷയം. സീറ്റ് നൽകുന്നതിലും വെബ് ചെക്ക്-ഇന്നിലുമടക്കം പ്രശ്നങ്ങൾ നേരിട്ടതിലാണ് തനിക്ക് പരാതിയുള്ളത്. വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നും യോഗേന്ദ്ര യാദവ് ആരോപിക്കുന്നു.

അതേസമയം, യോഗേന്ദ്ര യാദവിന്റെ പോസ്റ്റ് വൈറലായതോടെ മാപ്പപേക്ഷയുമായി എയർ ഇന്ത്യ രംഗത്തെത്തി. ​​തിങ്ങൾക്കുണ്ടായ​ മോശം പെരുമാറ്റത്തിൽ ക്ഷമ ചോദിക്കുകയാണ്. നിങ്ങൾക്കുണ്ടായ പ്രശ്നത്തിൽ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Tags:    
News Summary - Yogendra Yadav criticises Air India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.