ആരോപണങ്ങൾക്ക് തടയിടാൻ ദലിത് ഭവനത്തിൽനിന്ന് ഭക്ഷണം കഴിച്ച് യോഗി ആദിത്യനാഥ്

ലഖ്നോ: ബി.ജെ.പിയിൽ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഒ.ബി.സി നേതാക്കളുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ കൊഴിഞ്ഞുപോക്ക് തുടരുമ്പോൾ, ആരോപണങ്ങൾക്ക് തടയിടാൻ ദലിത് ഭവനത്തിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്പുരിലെ അമൃത് ലാൽ ഭാരതി എന്നയാളുടെ വീട്ടിൽ നിന്നാണ് യോഗി ആദിത്യനാഥ് വെളളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചത്.

ഇതേസമയം, ബി.ജെ.പി വിട്ട ഏഴ് വിമത നേതാക്കളെ (രണ്ട് മുൻ മന്ത്രിമാരും അഞ്ച് മുൻ എം.എൽ.എമാരും) സമാജ് വാദി പാർട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിന് ഒരു മാസം പോലുമില്ലാത്ത സമയത്ത് ഒരാഴ്ചക്കുള്ളിൽ മന്ത്രിമാരും എം.എൽ.എമാരുമടക്കം 10 നേതാക്കളാണ് ബി.ജെ.പി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നത്. സഖ്യകക്ഷിയായ അപ്നാ ദളിലെ ഒരു എം.എൽ.എ കൂടി പോയതോടെ യു.പി യിൽ വെല്ലുവിളി നേരിടുകയാണ് എൻ.ഡി.എ.

Tags:    
News Summary - Yogi Adityanath Eats At Dalit House As Rebel Leaders Join Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.