ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ശിപാർശ.
യു.പി മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ലിലാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഇരയായ പെൺകുട്ടിയുടെ വീട്ടിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തിയ ദിവസമാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചത്.
പെൺകുട്ടിയുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ അലയടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വെള്ളിയാഴ്ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.