ന്യൂഡൽഹി: മതപരിവർത്തനത്തിന് തയാറാകാത്തതിനാൽ ഹൈന്ദവർക്കെതിരെ ജിഹാദികൾ നടത്തിയ ആസൂത്രിത വംശഹത്യയാണ് മലബാർ കലാപമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.1921ലെ സ്വാതന്ത്ര്യസമരത്തെ ദേശീയതലത്തിൽ 'മലബാർ ഹിന്ദു വംശഹത്യ'യാക്കി ചിത്രീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാറിനു കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിെൻറ (െഎ.സി.സി.ആർ) സഹകരണത്തോടെ ആർ.എസ്.എസ് മാസികയായ പാഞ്ചജന്യ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കവെയാണ് യു.പി മുഖ്യമന്ത്രിയുടെ പരാമർശം.
100 വർഷം മുമ്പ് കേരളത്തിലെ മാപ്പിള ജിഹാദികള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. ആസൂത്രിതമായ ഈ വംശഹത്യ ദിവസങ്ങള്‍ നീണ്ടു. പതിനായിരത്തിലധികം ഹിന്ദുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെടുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയുമുണ്ടായി. ഖിലാഫത്ത് സമരം പരാജയപ്പെട്ടതിലുള്ള മുസ്ലിംകളുടെ രോഷമാെണന്ന് ചിലർ പറയുന്നു. ചിലർ മാപ്പിള കലാപം എന്ന് വിളിക്കുന്നു.
ഭൂവുടമകള്‍ക്ക് എതിരെയുള്ള പോരാട്ടമെന്നാണ് ചിലര്‍ പറയുന്നത്. ഭൂവുടമകള്‍ക്കു മാത്രം എതിരായുള്ള കലാപമായിരുന്നെങ്കില്‍ എന്തിനാണ് സാധാരണക്കാരായ ഹിന്ദുക്കളെ കൊന്നൊടുക്കിയത്? ഇടതുപക്ഷക്കാരും കപട മതേതരവാദികളും ചേര്‍ന്നെഴുതിയ ചരിത്രം എപ്പോഴും പ്രീണനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. മലബാര്‍ വംശഹത്യ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്ന് ചിന്തിക്കേണ്ടതുെണ്ടന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും അടക്കമുള്ള 387 മലബാർ സമരനായകരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയിൽനിന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് വെട്ടിമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതന്ത്ര്യ സമരത്തെ ദേശീയതലത്തിൽ 'മലബാർ ഹിന്ദു വംശഹത്യ'യാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.