ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കളുടെ വാക്പോര്. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെയാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ ഏറ്റവും പുതിയ വിമർശനം.
ഉത്തർപ്രദേശിൽ ബി.ജെ.പി സ്ഥലങ്ങളുെട പേരുകൾ മാറ്റുന്നതുപോലെ യോഗി സർക്കാറിനെ ജനങ്ങൾ ഉടൻ മാറ്റുമെന്നായിരുന്നു അഖിലേഷിന്‍റെ വാക്കുകൾ. 'യോഗി സർക്കാർ സ്ഥലങ്ങളുടെ േപരുകൾ മാത്രമാണ് മാറ്റിയത്. അടുത്തുതന്നെ ജനങ്ങൾ യു.പി സർക്കാറിനെതെന്ന മാറ്റും. യുവജനങ്ങൾ, കർഷകർ, ബിസിനസുകാർ എല്ലാവരും യോഗി സർക്കാറിനെ താഴെയിറക്കാൻ തീരുമാനിച്ചുകഴിഞ്ഞു. സമാജ്വാദി പാർട്ടിയെ അധികാരത്തിലെത്തിക്കുന്നേതാടെ യു.പിയിലെ കർഷകർക്കും നേട്ടമുണ്ടാകും' -പൊതുപരിപാടിയിൽ അഖിലേഷ് പറഞ്ഞു.
രാജ്യത്ത് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലമാണ് യു.പി. വ്യജ ഏറ്റമുട്ടലുകളിൽ ഏറ്റവും കൂടുതൽ നോട്ടീസ് ലഭിച്ച ഒരു സർക്കാറുണ്ടെങ്കിൽ അത് യു.പി സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസിനെതിരെയും വിമർശനം ഉന്നയിച്ച് അഖിലേഷ് യാദവ് രംഗത്തെത്തി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ കോൺഗ്രസിന് പൂജ്യം സീറ്റാണ് ലഭിക്കുകയെന്നായിരുന്നു അഖിലേഷിന്‍റെ വിമർശനം. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ മാത്രമേ അഖിലേഷിനെ യു.പിയിൽ കാണാനാകൂവെന്നായിരുന്നു പ്രിയങ്കയുടെ പരാമർശം. അടുത്തവർഷം ആദ്യമാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.