ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ആൾകൂട്ടാക്രമണത്തിൽ യുവ കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

ജൽഗാവ്: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവ കോൺസ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. മുംബൈ പൊലീസിലെ 28കാരനായ ശുഭം അഗോണിയാണ് കൊല്ലപ്പെട്ടത്. 12 പേരടങ്ങുന്ന സംഘം വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു.

ചാലിസ്ഗാവിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്വന്തം നാട്ടിലായിരുന്ന ശുഭവും ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരത്തിനു ശേഷം തർക്കം ഉടലെടുക്കുകയായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. ശുഭത്തിന്‍റെ സുഹൃത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ മൂന്നു പേരാണ് ഇതുവരെ പിടിയിലായത്. ഇവരെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

കാ​ർ പാ​ർ​ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി സംഘർഷം; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

പട്ന: കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടുണ്ടായ സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബി​ഹാ​റി​ലെ ഔ​റം​ഗ​ബാ​ദ് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മൂ​ന്നു​പേ​ർ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​ണ്. ന​ബി​ന​ഗ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ട​യു​ടെ മു​ൻപിൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് ക​ട​യു​ട​മ കാ​ർ യാ​ത്രി​ക​രോ​ട് പ​റ​ഞ്ഞ​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കമെന്ന് പറയുന്നു. രോഷാകുലനായ കാ​ർ യാ​ത്രി​ക​രി​ൽ ഒ​രാ​ൾ തോ​ക്കെ​ടു​ത്ത് ക​ട​യു​ട​മ​യെ വെ​ടി​വ​ച്ചു കൊ​ന്നു. ഇത്, നാട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ർ യാ​ത്രി​ക​രെ വ​ള​ഞ്ഞി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​ർ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

Tags:    
News Summary - young constable killed in a mob attack at Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.