സരയൂ നദീതീരത്തെ അയോധ്യഘട്ടിൽ ഭാര്യയെ ചുംബിച്ചതിന് യുവാവിനെ ആൾക്കൂട്ടം മർദിച്ച് അവശനാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിഡിയോയിൽ ദമ്പതികൾ ഒരുമിച്ച് അയോധ്യഘട്ടിൽ മുങ്ങി നിവർന്ന ശേഷം ഭർത്താവ് ഭാര്യയെ ചുംബിക്കുന്നത് കാണാം. ഇത് സമീപത്തുള്ള ആളുകളെ അസ്വസ്ഥരാക്കുകയും അവർ കൂട്ടം കൂടിയെത്തുകയുമായിരുന്നു. കൂട്ടത്തിലൊരാൾ യുവാവിനെ വെള്ളത്തിൽ നിന്ന് വലിച്ചു കരയിലേക്ക് കയറ്റിക്കൊണ്ടുപോയി മർദിക്കാൻ തുടങ്ങി. ഭാര്യ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചുറ്റും കൂടിയവരെല്ലാം ചേർന്ന് ഇയാളെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എന്നാൽ വിഡിയോ ഒരാഴ്ച പഴക്കമുള്ളതാണെന്ന് അയോധ്യ സീനയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ദമ്പതികൾ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്ന് അന്വേഷിക്കുന്നുണ്ട്. അവർക്ക് പരാതിയുണ്ടെന്ന് അറിയുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.