സ്റ്റാലിനും കരുണാധിനിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ യുട്യൂബർക്ക്​ ജാമ്യം

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്​ അറസ്റ്റിലായ യുട്യൂബർക്ക്​ ജാമ്യം. യുട്യൂബറായ സ​ൈട്ട ദുരൈമുരുകനാണ്​ മദ്രാസ്​ ഹൈകോടതി മധു​ര ബെഞ്ച്​ ജാമ്യം അനുവദിച്ചത്​.

മുൻകാലങ്ങളിലും ദുരൈമുരുകൻ ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ആഗസ്റ്റിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന്​ കോടതിയിൽ ഉറപ്പുനൽകിയിരുന്നതായും അഡീഷനൽ പബ്ലിക്​ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. എങ്കിലും കഴിഞ്ഞ ഒക്​ടോബറിൽ കന്യാകുമാരിയിൽ നടന്ന യോഗത്തിലും യുട്യൂബിലും ദുരൈമുരുകൻ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയാതായും അ​േദ്ദഹം പറഞ്ഞു.

എന്നാൽ, ദുരൈമുരുകന്‍റെ ആരോഗ്യസ്​ഥിതി കണക്കിലെടുത്ത്​ ജസ്റ്റിസ്​​ കെ. മുരളി ശങ്കർ ജാമ്യം അനുവദിക്കുകയായിരുന്നു. രണ്ടു കേസുകളിലുമായി 250,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാ​ശ്വാസ നിധിയിലേക്ക്​ കെട്ടിവെക്കുകയും വേണം. 

Tags:    
News Summary - YouTuber held for remarks against Stalin granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.