വൈ.എസ്.ആർ കോൺഗ്രസ് എം.പിയുടെ മകൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: ആ​ന്ധ്രയിലെ ഓങ്കോലെയിൽ നിന്നുള്ള വൈ.എസ്.ആർ കോൺഗ്രസ് എം.പി മഗുന്ത ശ്രീനിവാസലു റെഡ്ഡിയുടെ മകൻ രാഘവ് മഗുന്തയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡൽഹി മദ്യ നയം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രാഘവ് മഗുന്തയെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന ഒമ്പതാമത്തെ അറസ്റ്റാണിത്. ഈ ആഴ്ചയിൽ നടക്കുന്ന മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് മുൻ എം.എൽ.എ ദീപ് മൽഹോത്രയുടെ മകൻ ഗൗതം മൽഹോത്ര, പരസ്യ കമ്പനി ഡയറക്ടർ രാജേഷ് ജോഷി എന്നിവരെയാണ് ഈയാഴ്ച അറസ്റ്റ് ചെയ്ത മറ്റുള്ളവർ.

റീട്ടെയിൽ മദ്യവിൽപ്പനക്കാരായ സൗത് ഗ്രൂപ്പിന്റെ ഇടപെടലാണ് ഡൽഹി മദ്യ നയത്തിന് വഴിവെച്ചതെന്ന് ഇ.ഡി ആരോപിച്ചിരുന്നു. 

Tags:    
News Summary - YSR Congress MP's Son Arrested In Delhi Excise Policy Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.