ന്യൂഡൽഹി: ഫുഡ് ഡെലിവറി ഏജന്റുമാരും ഉപഭോക്താക്കും ചേർന്ന് ഫുഡ് ഡെലിവറി കമ്പനികളെ പറ്റിക്കുന്നതായി സംരംഭകൻ. ലിങ്ക്ഡ് ഇൻ പോസ്റ്റിലാണ് സംരംഭകനായ വിനയ് സേതി ഈ ആരോപണം ഉന്നയിച്ചത്. സൊമാറ്റോയുടെ ഡെലിവറി ഏജന്റ് ഇത്തരത്തിൽ കമ്പനിയെ പറ്റിക്കാനായി തന്നോട് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
സൊമാറ്റോ സ്ഥാപകനും സി.ഇ.ഒയുമായ ദീപിന്ദർ ഗോയൽ സേതിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തു. ‘ഇക്കാര്യത്തെ കുറിച്ച് അറിയാം. പഴുതടക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്’ - അദ്ദേഹം കുറിച്ചു.
ദിവസങ്ങൾക്ക് മുമ്പ് സൊമാറ്റോയിൽ ബർഗർ ഓർഡർ ചെയ്ത സംഭവമാണ് സേതി വിവരിച്ചത്. അടുത്ത തവണ ഓർഡർ ചെയ്യുമ്പോൾ ഓൺലെൻ പേയ്മെന്റ് ചെയ്യരുതെന്നും ക്യാഷ് ഓൺ ഡെലിവറി മതിയെന്നുമാണ് ബർഗറുമായി എത്തിയ ഏജന്റ് സേതിയോട് ആവശ്യപ്പെട്ടത്.
അടുത്ത തവണ 700-800 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ക്യാഷ് ഓൺ ഡെലിവറി ആണെങ്കിൽ 200 രൂപ തന്നാൽ മതിയെന്നും നിങ്ങൾ ഭക്ഷണം കാൻസൽ ചെയ്തുവെന്ന് സൊമാറ്റോയെ അറിയിക്കാമെന്നും അതേസമയം, നിങ്ങൾക്ക് ഓർഡർ ചെയ്ത അതേ ഭക്ഷണം നൽകാമെന്നും ഏജന്റ് അറിയിച്ചു. നിങ്ങൾ എനിക്ക് 200-300 രൂപ നൽകിയാൽ നിങ്ങൾക്ക് 1000 രൂപയുടെ ഭക്ഷണം ആസ്വദിക്കാം എന്നാണ് ഏജന്റ് അറിയിച്ചത്. എനിക്ക് രണ്ട് വഴികളുണ്ടായിരുന്നു. ഭക്ഷണം ആസ്വദിക്കുക അല്ലെങ്കിൽ തട്ടിപ്പ് പുറത്തുകൊണ്ടുവരിക. ഒരു സംരംഭകനെന്ന നിലയിൽ രണ്ടാമത്തെ വഴിയാണ് സ്വീകരിച്ചത് -സേതി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.