ന്യൂഡൽഹി: പുതുതായി ഡ്രഗ് കൺട്രോളർ ജനറലിൽനിന്ന് അനുമതി തേടിയ കോവിഡ് പ്രതിരോധ മരുന്നായ സൈകോവ്-ഡി പ്രതിമാസം ഒരു കോടി ഡോസ് വീതം നിർമിക്കാൻ ആലോചിക്കുന്നതായി സൈഡസ് കാഡില. അനുമതി ലഭിച്ചാൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാകും ഇത്്്. ആഗസ്റ്റ് മുതൽ നിർമാണം ആരംഭിക്കാനാണ് ആലോചന. ഈ വർഷം അഞ്ചു കോടി വാക്സിനാണ് ലക്ഷ്യമിടുന്നത്.
കോവിഷീൽഡിനു പുറമെ കൊവാക്സിൻ, റഷ്യയുടെ സ്പുട്നിക്, യു.എസ് വാക്സിനായ മോഡേണ എന്നിവക്കാണ് നിലവിൽ അനുമതി.
ലോകത്തെ ആദ്യ പ്ലാസ്മിഡ് ഡി.എൻ.എ വാക്സിനാണ് സൈേകാവ്-ഡി. കോവിഡ് ബാധിതരിൽ 66.6 ശതമാനം ഫലം കണ്ടതായും അനുമതി ലഭിച്ചാൽ, 45-60 ദിവസത്തിനുള്ളിൽ ലഭ്യമാക്കാനാകുമെന്നും കാഡില മാനേജിങ് ഡയറക്ടർ ഡോ. ഷർവിൽ പട്ടേൽ പറഞ്ഞു.
മുതിർന്നവർക്ക് മാത്രമല്ല, 12-18 പ്രായക്കാർക്കും വാക്സിൻ നൽകാനാകും.
അനുമതി ലഭിക്കുന്ന മുറക്ക് വാക്സിെൻറ വില പ്രഖ്യാപിക്കുമെന്നും കമ്പനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.