ചെന്നൈ: കോവിഡ് 19 വ്യാപിക്കുന്നതിനെ തുടർന്ന് തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി. മേയ് 31 വരെയാണ് ലോക്ഡൗൺ നീട്ടിയത്. അതേസമയം തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. 10,585 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 74 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 477 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 93 പേർ വിദേശത്തുനിന്നും മടങ്ങിയെത്തിയവരാണ്.
ബംഗ്ലാദേശിലെ ധാക്കയിൽ കുടുങ്ങിയ 157 പേരെ സംസ്ഥാനം വ്യാഴാഴ്ച തിരിച്ചെത്തിച്ചിരുന്നു.
കൂടാതെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് തമിഴ്നാട്ടിലെ മദ്യശാലകൾ തുറക്കുകയും ചെയ്തിരുന്നു. കോവിഡ് കണ്ടെയ്ൻമെൻറ് സോണുകളായ ചെന്നൈയിലും തിരുവള്ളൂരും മദ്യശാലകൾ അടഞ്ഞുതന്നെ കിടക്കും. കോവിഡ് വ്യാപിക്കുന്നതിനിടയിലും തമിഴ്നാട്ടിലെ മദ്യശാലകൾക്ക് മുമ്പിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതേ തുടർന്ന് ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും പ്രവർത്തന സമയം 10 മുതൽ അഞ്ചുവരെയാക്കി കുറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.