ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സഖ്യത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് സുപ്രീംകോടതി. സഖ്യത്തിനെതിരായി സമർപ്പിക്കപ്പെട്ട ഹരജി തള്ളിയാണ് കോടതി പരാമർശം. അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് പ്രമോദ് ജോഷിയാണ് ഹരജി നൽകിയത്. ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ആര് ആർക്കൊപ്പം എപ്പോൾ സഖ്യമുണ്ടാക്കണമെന്ന് സുപ്രീംകോടതിക്ക് പറയാനാവില്ല. കോടതിയുടെ അധികാരപരിധിക്ക് കീഴിൽ വരുന്ന പ്രശ്നമല്ല. തെരഞ്ഞെടുപ്പിന് മുമ്പ് വരുന്ന സഖ്യങ്ങൾ സംബന്ധിച്ച് മുൻ ഉത്തരവുകളും കോടതി ചൂണ്ടിക്കാട്ടി.
എൻ.വി രമണക്കൊപ്പം ജസ്റ്റിസ് അശോക് ഭൂഷണും സഞ്ജീവ് ഖന്നയും കേസ് പരിഗണിച്ച ബെഞ്ചിൽ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.