ന്യൂഡല്‍ഹി: ഫെബ്രുവരി 8 ന് നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച ്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പാർട്ടി ദേശീയ വക്താവ് ഡെറിക് ഒബ്രിയനാണ് എ.എ.പിക്ക് വോട്ട് ചെയ്യണമെന്ന് ട്വിറ്ററി ലൂടെ ആവശ്യപ്പെട്ടത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഒബ്രിയൻ പാർട്ടിയുെട പിന്തുണ അറിയിച ്ചത്.
‘ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണം, രജീന്ദർ നഗർ മണ്ഡലത്തിലെ സ്ഥാനാർഥി രാഘവ് ഛദ്ദക്ക് വോട്ട് നൽകണം, അരവിന്ദ് കെജ്‌രിവാളിനും എല്ലാ ആം ആദ്മി പാര്‍ട്ടി സ്ഥാനാഥികള്‍ക്കും വോട്ട് ചെയ്യണം’ ഒബ്രിയൻ ട്വിറ്ററിൽ കുറിച്ചു. ഒപ്പം ഇക്കാര്യങ്ങൾ പറയുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം എന്നീ രംഗങ്ങളിലെല്ലാം ആം ആദ്മി പാര്‍ട്ടി നൽകിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ആം ആദ്മി പാർട്ടിക്ക് വളരെ മികവോടെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഡെറിക് ഒബ്രിയൻ വിഡിയോ സന്ദേശത്തിൽ പറയുന്നു.
Vote for @AamAadmiParty
— Citizen Derek | নাগরিক ডেরেক (@derekobrienmp) January 30, 2020
Vote for the candidate from Rajendra Nagar constituency @raghav_chadha
Vote for @ArvindKejriwal and all AAP candidates in Delhi
WATCH pic.twitter.com/KcgHbPpkB7
രജീന്ദർ നഗറിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്നുണ്ട്. എന്നാൽ അവിടെ മത്സരിക്കുന്ന രാഘവ് ഛദ്ദക്ക് വോട്ട് നൽകണമെന്നും അദ്ദേഹം ഉത്സാഹിയും സമർത്ഥനുമാണെന്നുമാണ് ഒബ്രിയൻ വിഡിയോയിൽ പറഞ്ഞത്.
അധികാരത്തിലെത്തിയാല്‍ ഇനിയും നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്താണ് ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.