ജറൂസലം: അല്‍അഖ്സ പള്ളിയിലേക്ക് 300 ഇസ്രായേല്‍ തീവ്രവാദികള്‍ ഞായറാഴ്ച ഇരച്ചുകയറി. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂതമതവിശ്വാസികള്‍ക്ക് പള്ളിയുടെ അകത്ത് കയറി പ്രാര്‍ഥന നിര്‍വഹിക്കാന്‍ അവകാശമില്ല. എന്നാല്‍, ഇത് ഇസ്രായേല്‍ സംഘടനകള്‍ നിരന്തരം ലംഘിക്കുന്നതായി ഫലസ്തീന്‍ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. ഇതിനിടെയാണ് ഞായറാഴ്ചത്തെ സംഭവം.
ജൂത ആഘോഷമായ തിഷ ബാവ് ദിനമായിരുന്നു ഞായറാഴ്ച. ഇതിന്‍െറ ഭാഗമായാണ് കൂട്ടമായി ആളുകള്‍ എത്തിയത്.
2000 സെപ്റ്റംബറില്‍ അല്‍അഖ്സയില്‍ അന്നത്തെ പ്രസിഡന്‍റായിരുന്ന ഏരിയല്‍ ഷാരോണ്‍ പ്രവേശിച്ചതാണ് രണ്ടാം ഇന്‍തിഫാദ സമരങ്ങള്‍ക്ക് കാരണമായത്.
1967ലെ അറബ് യുദ്ധത്തിലാണ് അല്‍അഖ്സ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ ജറൂസലം പ്രദേശം ഇസ്രായേല്‍ അധീനതയിലായത്. 1980ല്‍ മേഖല തങ്ങളുടേതാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. എന്നാല്‍, അന്താരാഷ്ട്ര സമൂഹം ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.