എയ്ഡ്സ് ബോധവത്കരണ ഉച്ചകോടിക്ക് തുടക്കം

ഡര്‍ബന്‍: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ആരോഗ്യവിദഗ്ധരും രാഷ്ട്രീയക്കാരും ഗവേഷകരും സംബന്ധിക്കുന്ന  എച്ച്.ഐ.വി ബോധവത്കരണ ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ തുടക്കം. എച്ച്.ഐ.വിയുമായി ബന്ധപ്പെട്ട ആഗോള ഉത്തരവാദിത്തം ചര്‍ച്ച ചെയ്യുക എന്നതാണ് 21ാമത് അന്തര്‍ദേശീയ എയ്ഡ്സ് കോണ്‍ഫറന്‍സിന്‍െറ ലക്ഷ്യം. ആന്‍റി റിട്രോവൈറല്‍ ചികിത്സാരീതിയിലേക്ക് പുരോഗമിച്ച് 2030ഓടെ എയ്ഡ്സിന് അന്ത്യംകുറിക്കുക എന്നതാണ് ഉച്ചകോടിയുടെ സുപ്രധാന അജണ്ട. കഴിഞ്ഞ ദശകത്തില്‍ കൈവരിച്ച നേട്ടങ്ങളില്‍നിന്നുകൊണ്ട് പുതിയ നയങ്ങള്‍ രൂപവത്കരിക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ആരോഗ്യരംഗത്തെ ലോകത്തിലെ ഏറ്റവും വലിയ  കോണ്‍ഫറന്‍സ് അഞ്ചു ദിവസം നീളും.  യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ദക്ഷിണാഫ്രിക്കന്‍ ഡെപ്യൂട്ടി പ്രസിഡന്‍റ് സിറില്‍ റംഫോസ എന്നിവരും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.