ഹവാന: ഇന്ന് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ തൊണ്ണൂറാം ജന്‍മദിനം. ജീവിതത്തിന്‍റെ സായന്തനത്തിലും ആഗോള വിപ്ലവ പ്രസ്ഥാനങ്ങളുടെ ആവേശമാണ് കാസ്ട്രോ. അദ്ദേഹത്തിന്‍റെ 90ാം ജന്മദിനം അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് ക്യൂബയിലെ സിഗരറ്റ് നിർമാതാവ്. 90 മീറ്റർ നീളമുള്ള ചുരുട്ട് നിർമിച്ച് കാസ്ട്രോക്ക് നൽകാനാണ് സിഗാർ നിർമാതാവായ ജോസ് കാസ്റ്റ്ലറുടെ തീരുമാനം. ലോകത്തെ ഏറ്റവും വലിയ സിഗരറ്റാണ് ഇതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ജോസ് കാസ്റ്റ്ലർ ഈ ചുരുട്ട് കാസ്ട്രോക്കാണ് സമർപ്പിച്ചിരിക്കുന്നതും. സഹായികളോടൊത്ത് ദിവസവും 12 മണിക്കൂർ ജോലി ചെയ്താണ് അദ്ദേഹം ചുരുട്ടിന്‍റെ പണി പൂർത്തിയാക്കിയത്. 12 ദിവസമെടുത്താണ് കാസ്റ്റ്ലറും സഹായികളും ചേർന്ന് ചുരുട്ട് നിർമാണം പൂർത്തിയാക്കിയത്.
ഹവാനയിലെ പഴയ കൊളോണിയൽ കോട്ടയിലാണ് സിഗരറ്റ് പ്രദർശനത്തിന് വെച്ചിട്ടുള്ളത്. സാധാരണ ചുരുട്ടിന്‍റെ വ്യാസം തന്നെയാണ് ഇതിന്‍റെതും. ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥൻ ചുരുട്ട് പരിശോധിച്ചു. ഗിന്നസ് ലോക റെക്കോഡ് പട്ടികയിലേക്ക് ഈ ചുരുട്ടും ശിപാർശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.