തന്‍െറ പിന്‍ഗാമി സ്ത്രീയാകണമെന്ന് ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്: തന്‍െറ പിന്‍ഗാമിയായി സ്ത്രീ വരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. കഴിഞ്ഞ 70 വര്‍ഷത്തെ കാലയളവിനിടയില്‍ ഈ സ്ഥാനത്തേക്ക് സ്ത്രീകളാരും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇപ്പോഴെങ്കിലും അങ്ങനെയൊരാള്‍ ഉണ്ടാകേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു. ഇത് തന്‍െറ മാത്രം അഭിപ്രായമല്ളെന്നും പതിനഞ്ചംഗ സുരക്ഷാസമിതിയിലെ എല്ലാവരുടേതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനറല്‍ അസംബ്ളിയിലെ 193 അംഗ രാജ്യങ്ങളടങ്ങുന്ന സംഘടനയിലേക്ക് സ്ത്രീയെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ആരെയായിരിക്കും നിര്‍ദേശിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. കാലാവധി അവസാനിക്കാനിരിക്കെ മൂണിന്‍െറ പിന്‍ഗാമികളെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാനമായും 11 പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.