യു.എസില്‍ മുസ്ലിം യാത്രികനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

വാഷിങ്ടണ്‍: മുസ്ലിം ആണെന്ന കാരണത്താല്‍ യു.എസില്‍ വിമാനത്തില്‍നിന്ന് യാത്രക്കാരനെ പുറത്താക്കി. വിമാനം പുറപ്പെടുന്നതിനുമുമ്പ് മുഹമ്മദ് അഹ്മദ് റദ്വാന്‍ എന്ന 40കാരന്‍െറ പേരും സീറ്റ് നമ്പറും അനൗണ്‍സ് ചെയ്ത ഫൈ്ളറ്റ് അറ്റന്‍റന്‍റായ സ്ത്രീ താന്‍ ഇയാളെ നിരീക്ഷിച്ചുവരികയാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് ഫൈ്ളറ്റിലെ യാത്രക്കാരുടെ ലിസ്റ്റില്‍നിന്ന് റദ്വാനെ നീക്കി. കഴിഞ്ഞ ദിവസം കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍), ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയതോടെയാണ് 2015 ഡിസംബറില്‍ നടന്ന  സംഭവം പുറംലോകമറിഞ്ഞത്. രാജ്യത്തെ ഫെഡറല്‍ നിയമമനുസരിച്ച് മതത്തിന്‍െറയോ വംശത്തിന്‍െറയോ മറ്റേതെങ്കിലും ഘടകങ്ങളുടെയോ അടിസ്ഥാനത്തില്‍ യാത്രക്കാരോട്  വിവേചനം കാണിക്കുന്നത് എയര്‍ലൈന്‍സ് നിരോധിച്ചതാണ്.  സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിപാര്‍ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന് ‘കെയര്‍’ കത്തയച്ചു.

കെമിക്കല്‍ എന്‍ജിനീയറായ റദ്വാന്‍ ചാര്‍ലോട്ടില്‍നിന്നും ഡെട്രോയ്റ്റിലേക്ക് യാത്രചെയ്യാനായിരുന്നു 2015 ഡിസംബര്‍ ആറിന് വിമാന ടിക്കറ്റ് ബുക് ചെയ്തത്. ഇദ്ദേഹം വിമാനതതില്‍ കയറിയ  ഉടന്‍ ‘മുഹമ്മദ് അഹ്മദ്, ഇതൊരു വലിയ പേരു തന്നെ. സീറ്റ് 25- എ,  താങ്കളെ ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന് ഫൈ്ളറ്റ് അറ്റന്‍റന്‍റ് ഉറക്കെ പറയുകയായിരുന്നു.  ഇങ്ങനെ മൂന്നു തവണ ആവര്‍ത്തിച്ചതായും റദ്വാന്‍ പറഞ്ഞു. 30 വര്‍ഷത്തോളമായി വിമാനയാത്രചെയ്യുന്ന തനിക്ക്  ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം വിവരിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സിലെ രണ്ട് ജീവനക്കാര്‍ റദ്വാനോടൊപ്പം  യാത്രചെയ്യുന്നതില്‍ ഫൈ്ളറ്റ് അറ്റന്‍റന്‍റിന് പ്രയാസമുള്ളതായി അറിയിച്ചു. ഇരിപ്പിടവുമായി ബന്ധപ്പെട്ട കാര്യം അന്വേഷിച്ചതിന്  കഴിഞ്ഞ ഏപ്രിലില്‍ സൗത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന്  മുസ്ലിം യാത്രക്കാരിയെ പുറത്താക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.