പാരച്യൂട്ടില്ലാതെ 25,000 അടി ഉയരത്തില്‍നിന്ന് ചാടി ലൂക്- വിഡിയോ

വാഷിങ്ടണ്‍: ശൂന്യാകാശത്തുനിന്ന് ഭൂമിയിലേക്ക് ‘പറന്നിറങ്ങി’ ലൂക് എയ്കിന്‍സ് എന്ന സ്കൈ ഡൈവര്‍ ചരിത്രം സൃഷ്ടിച്ചു. പാരച്യൂട്ടിന്‍െറ സഹായമില്ലാതെ ഏറ്റവും ഉയരത്തുനിന്ന് ചാടുന്ന വ്യക്തിയെന്ന ചരിത്രമാണ് എയ്കിന്‍സ് കുറിച്ചത്. ‘ഹെവന്‍ സെന്‍റ്’ എന്ന പേരിട്ട പ്രകടനത്തിനുവേണ്ടി 25,000 അടി ഉയരത്തില്‍നിന്നാണ് എയ്കിന്‍സ് ചാടിയത്. വിമാനത്തില്‍നിന്ന് ചാടി രണ്ട് മിനിറ്റിനുള്ളില്‍ കാലിഫോര്‍ണിയയിലെ സിമി താഴ്വരക്ക് മുകളില്‍ 10,000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വിരിച്ച വലയിലേക്ക് എയ്കിന്‍സ് പതിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി പാരച്യൂട്ട് ഇല്ലാതെ ചാടാനുള്ള പരിശീലനത്തിലായിരുന്നുവെന്ന് പ്രകടനത്തിനുശേഷം എയ്കിന്‍സ് പറഞ്ഞു. 16 വയസ്സ് മുതല്‍ സ്കൈ ഡൈവിങ് ചെയ്യുന്ന എയ്കിന്‍സ് ഇതിനകം വിവിധ പ്രകടനങ്ങള്‍ക്കും പരിശീലനത്തിനുമായി 18,000 പാരച്യൂട്ട് ചാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. സൂപ്പര്‍മാന്‍ സിനിമ അയേണ്‍മാന്‍ ത്രീക്ക് വേണ്ടിയും എയ്കിന്‍സ് സ്കൈഡൈവിങ് ചെയ്തിട്ടുണ്ട്. എയ്കിന്‍സിന്‍െറ ഭാര്യ മോണികയും നാലു വയസ്സുകാരനായ മകനും സഹോദരങ്ങളും സഹോദരിയും വിസ്മയപ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.