ദുബൈയിൽ നിന്നുള്ള വിമാന സര്‍വീസുകൾ രണ്ടാംദിവസവും മുടങ്ങി

ദുബൈ: ദുബൈയിൽ നിന്ന് 25 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകൾ രണ്ടാംദിവസവും മുടങ്ങി. സർവീസ്‌ റദ്ദാക്കിയത് മൂലം എമിറേറ്റസിന്‍റെ കാല്‍ലക്ഷത്തോളം യാത്രക്കാര്‍ ദുരിതത്തില്‍. എല്ലാ വിമാനങ്ങളും സമയം തെറ്റിയാണ് സർവീസ്‌ നടത്തി കൊണ്ടിരിക്കുന്നത്. ദുബൈയുടെ ചിലവ് കുറഞ്ഞ വിമാന കമ്പനി ആയ ഫ്ലൈ ദുബൈ മാത്രം മുപ്പതോളം സർവീസുകൾ റദ്ദാക്കി.

ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റി പുറപ്പെടുവിച്ച അറിയിപ്പ്
 

ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയവ പൂർണ്ണമായും നിർത്തി. എയർ ഇന്ത്യ, എക്സ്പ്രസ് വിമാനങ്ങൾ ചിലത്‌ ഷാർജയിൽ നിന്നും സർവീസ്‌ നടത്തുന്നുണ്ട്. ചില വിമാനങ്ങൾ പുതിയ ആൽമക്തൂം വിമാനത്താവളത്തിൽ നിന്നും പറക്കുന്നുണ്ട്. മലയാളികളടക്കം നിരവധി യാത്രക്കാരാണ് യാത്ര മുടങ്ങിയതോടെ ദുരിതത്തിലായത്. അവസരം മുതലെടുത്ത് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് പറക്കാൻ കൊള്ള ലാഭമാണ് കൊയ്യുന്നത്.

എയര്‍പോര്‍ട്ട് പഴയ രീതിയിലാകാന്‍ 36 മണിക്കൂര്‍ വേണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതുപ്രകാരം വെള്ളിയാഴ്ച മുതലേ പൂർവസ്ഥിതിയിലാകൂ. അതേസമയം, വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും അറിയാതെ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നുണ്ട്. ഇവർക്ക്‌ വിശ്രമ സൗകര്യവും ഭക്ഷണവും എയര്‍പോര്‍ട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. കൂടെ മുഴുസമയ സൗജന്യ അൺലിമിറ്റഡ് വൈ.ഫൈ സൗകര്യവും നൽകുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.